Sunday, June 13, 2010

ഒമ്പതാം ക്ളാസ് മലയാളം പാഠപുസ്തകം

പാഠ്യപദ്ധതി പരി‍ഷ്കരണത്തിന്റെ ഭാഗമായി പാഠപുസ്തക പരി‍ഷ്കരണം ഈവര്‍ഷം ഒന്‍പതാം ക്ളാസിലേക്ക് കടക്കുകയാണ്. ഒന്നു മുതല്‍ എട്ടു വരെ ക്ളാസുകളില്‍ നടപ്പിലാക്കിയ പാഠപുസ്തകങ്ങളുടെ തടര്‍ച്ചയും വളര്‍ച്ചയുമാണ് ഈ പുസ്തകം അടയാളപ്പെടുത്തുന്നത്.

ഭാഷയുടെ സ്ഥാനം കുട്ടികളുടെ ചിന്താമണ്ഡലത്തിലാണ്. പ്രായമനുസരിച്ച് ചിന്തയില്‍ മാററം വരുന്നു.ഈ മാറ്റത്തെ ഉള്‍ക്കൊണ്ടാണ് ഒമ്പതാം ക്ളാസിലെ മലയാളം പാഠപുസ്തകങ്ങള്‍ രൂപപ്പെട്ടത്. ഒമ്പതാം ക്ളാസില്‍ 'കേരളപാഠാവലി' ,'അടിസ്ഥാനപാഠാവലി' എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ പഠിക്കാനുണ്ട്. ഇതില്‍ അടിസ്ഥാനപാഠാവലി അറബി,ഉറുദു,സംസ്കൃതം തുടങ്ങിയ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ പ്രവീണ്യം ഉറപ്പിക്കും വിധം രൂപകല്‍പന ചെയ്തിട്ടള്ളതാണ്.

ടിസ്ഥാന പാഠാവലിയില്‍ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ഓരോ ഭാഗവും ഓരോ ന്നന്ആശയ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. ആദ്യ ഭാഗം 'അന്നവിചാരം മുന്നവിചാരം' - കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ എന്ന പ്രശ്നത്തില്‍ ഊന്നിക്കൊണ്ട് മലയാളിയടെ മാറുന്ന ഭക്ഷണശീലം എന്ന പഠനപ്രശ്ന പ്രമേയത്തിനാണ് ഊന്നല്‍ നല്‍കുന്നത്.

    1. കൃഷിയുടേയും അന്നത്തിന്റെയം പ്രാധാന്യം ഭാരതീയ പശ്ചാത്തലത്തില്‍ നിരീക്ഷിക്കുന്ന കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടെ 'അന്നവിചാരം'എന്ന ലേഖനം.

    2. മാറുന്ന മലയാളി ഭക്ഷണ ശീലങ്ങളില്‍ വരത്തുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന വി.കെ.എന്നി ന്റെ 'മോരിന്റെ പര്യായം' എന്ന കഥ.

    3. വിശപ്പ്,ദാരിദ്ര്യം,ഭക്ഷണം എന്നിവയുടെ ദാര്‍ശനിക തലം വരേ ചര്‍ച്ച ചെയ്യാന്‍ ഉപകരിക്കുന്ന ബാലചന്ദ്രല്‍ ചുള്ളിക്കാടിന്റെ 'അന്നം'എന്ന കവിത.

        ഈമൂന്ന് രചനകളും കുട്ടികളുടെ ചിന്താശേഷിയും സൗന്ദര്യബോധവും ഭാഷാശേഷിയും വികസിപ്പിക്കാന്‍ പര്യാപ്തമാണ് എന്നതില്‍ തര്‍ക്കമില്ല.

        ടിസ്ഥാന പാഠാവലിയിലെ രണ്ടാം ഭാഗം സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെക്കുറിച്ചും ധാരണയില്ലായ്മ എന്ന ആശയമേഖലയുമയി ബന്ധപ്പെട്ടതാണ്. ആ‍ഡംബരത്തിലും ധുര്‍ത്തിലും അഭിരമിക്കുന്നതുമൂലം നന്‍മകള്‍ നഷ്ടമാവുന്നു എന്ന സന്ദേശം കുട്ടകളില്‍ രൂപപ്പെടുത്താന്‍ ഏറെ പര്യാപ്തമാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങള്‍.

      1. കൊച്ചുകെച്ചു മോ‍‌‌ഹങ്ങള്‍: എന്‍. മോഹനന്റെ കഥ

      2. സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട്: എം.എന്‍ വിജയന്റെ ലേഖനം

      3. ഗുരുകുലം: സേതുവിന്റെ കഥ

        ടിസ്ഥാന പാഠാവലിയിലെ മൂന്നാം ഭാഗം ശാസ് ത്രീയമായ ആരോഗ്യ പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം എന്ന ആശയമേഖലയുമായി ചേര്‍ത്തുവയ്കുന്നു. മദ്യം,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നധാരണ കുട്ടികള്‍ക്ക് പകരുന്ന ഈ ഭാഗം സുസ്ഥിരമായ ആരോഗ്യ ദര്‍ശനം വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമാണ്. പാഠങ്ങളായി ഈ ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്

    1. ചെറുപ്പം നിലനിര്‍ത്താനുള്ള സൂത്രം: യു.. ഖദറിന്റെ കഥ

    2. യാദവ നാശം: ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്നെടുത്ത കവിതാ ഭാഗം

    3. സ്നേഹപൂര്‍വം അമ്മ: സുഗതകുമാരിയുടെ ലേഖനം

വയെല്ലാം ചേര്‍ത്ത് സമ്പൂര്‍ണമാവുന്ന അടിസഥാന പാഠാവലി ഭാഷയുടേയും സാഹിത്യത്തിന്റേയും വ്യത്യസ്ത മാതൃകകളിലൂടെ ഭാഷാസമാര്‍ജ്ജനവും ചിന്താവികാസവും സാധ്യമാക്കാന്‍ഈ പാഠഭാഗങ്ങളും അവയെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പഠനപ്രവര്‍ത്തനങ്ങളും സഹായകരമാവും.

മലയാള ഭാഷയുടെ അനന്ത സാദ്ധ്യതകളെ കണ്ടെത്താനും അവ തിരിച്ചറിയാനും പ്രയോഗിക്കാനും ഉപകരിക്കുന്ന പാഠഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് രൂപപ്പെടുത്തിയ കേരളപാഠാവലിയില്‍ മൊത്തം ആറ് ഭാഗങ്ങളാണുള്ളത്.

    യൂണിറ്റ് ഒന്ന്: വസുധൈവ കുടുംബകം.

വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ എന്ന പ്രശ്നമേഖലയിലൂന്നി എല്ലാ ജീവജാലങ്ങളും ഈ പ്രപഞ്ചത്തിന്റെ അവകാശികളാണ് എന്ന സനാതന സന്ദേശം കുട്ടികളില്‍ ഉറപ്പിച്ചെടുക്കുന്നതിനായി വിശ്വമഹാകവി കാളിദാസന്റെ വിശ്വപ്രസിദ്ധമായ അഭിജ്ഞാന ശാകുന്തളം എന്നനാടകത്തിന് എ.ആര്‍. രാജരാജവര്‍മ്മ നടത്തിയ പരിഭാഷയില്‍ നിന്നും എടുത്ത ഒരു ഭാഗം ചേര്‍ത്തിരിക്കുന്നു.'മുല്ലവള്ളിയും മാന്‍കിടാവും'. ശാകുന്തളം നാലാമങ്കത്തില്‍ ശകുന്തളയെ കണ്വാശ്രമത്തില്‍ നിന്നും ദുഷ്യന്തന്റെ കൊട്ടാരത്തി ലേക്ക് യാത്രയാക്കുമ്പോള്‍ പ്രകൃതിയും ആശ്രമവും യ്ത്രമംഗളം നേരുന്ന അപൂര്‍ചാരുത പകരുന്ന ഭാഗം പരിസ്ഥിതി നേരിടുന്ന വര്‍ത്തമാന സമസ്യകള്‍ക്ക് പ്രതിവിധിയാണ്.

മറ്റൊരു പാഠം പി.കെ. രാജശേഖരന്റെ 'ഭൂമിയുടെ അവകാശികള്‍ വായിക്കുമ്പോള്‍' കഥാപഠനമാണ്. ഈ ലോകം തന്നെ ഏറ്റവും വലിയ ടെക്സ്റ്റ് ബുക്കാണ് എന്ന് വിശ്വസിക്കുന്ന വൈക്കം മുഹമ്മദു ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ വായിക്കാനും ഒരു കഥയെ എങ്ങനെ വായിക്കാം എന്ന തിരിച്ചറിവ് പകരാനും ഉപകരിക്കുന്ന പാഠഭാഗമാണിത്.

മറ്റൊന്ന് മിസ്റ്റിസിസത്തിന്റെ കൂടപ്പിറപ്പായ അലൗകിക പ്രകൃതിസ്നേഹം പകരുന്ന ജി. ശങ്കരക്കുറുപ്പിന്റെ 'സൂര്യകാന്തി' എന്ന കവിതയാണ്. പ്രകൃകിയും മനുഷ്യനും തമ്മിലുള്ല ഗാഡമായ ബന്ധം നടകത്തിലും കഥയിലുമെന്നപോലെ കവിതയിലും നിലീനമാണ് എന്ന് വിളിച്ചോതുന്ന ഈ ഭാഗം പഠനപ്രമേയത്തിന്റെ ദാര്‍ശനിക തലംകൂടി അന്വേഷിക്കാന്‍ പര്യാപ്തമാണ്.

യൂണിറ്റ് രണ്ട് : കാണക്കാണെ

കേരളപാഠാവലിയിലെ രണ്ടാം ഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ എന്ന കേന്ദ്രാശയത്തിലൂന്നി അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യം പഠനപ്രമേയമാവുന്നു. ഇവിടെ ഇടശ്ശേരിയടെ അങ്ങേവീട്ടിലേക്ക് എന്ന കവിത, അശോകന്‍ ചരുവിലിന്റെ എഴുപതുകാരുടെ യോഗം എന്ന കഥ, എഴുത്തഛന്റെ അധ്യാത്മരാമായമം കിളിപ്പാട്ടിലെ ദശരഥവിലാപം കവിത, എം.ടി.യുടെ തിരക്കഥ-ഒരുചെറുപുഞ്ചിരി-എന്നീ രചനകള്‍ ചേര്‍ത്തിരിക്കുന്നു.

ഈ നാലുരചനകളിലും വാര്‍ദ്ധക്യം വ്യത്യസ്ഥ വായനക്ക് ഇടം നല്‍കുന്നു. വാര്‍ദ്ധക്യം നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ ഉപകരിക്കും വിധം സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്താന്‍ ഓരോ കുട്ടിയേയും സഹായിക്കുന്നവയാണ് ഈ പാഠഭാഗങ്ങള്‍.

    1. യൂണിറ്റ് മൂന്ന് : സൃഷ്ടിശക്തികള്‍ ഞങ്ങള്‍.

      1.അധ്വാന ശേഷിയുടെ അഭാവം സമൂഹത്തിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥയെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ ചേര്‍ത്തു വച്ചവയാണ് 'വേലക്കാരനോ യജമാനനോ? 'എന്ന സുകുമാര്‍ അഴീക്കോടിന്റെ ലേഖനം. സ്വാശ്രയം, സര്‍വോദയം എന്നീ ഗാന്ധിയന്‍ കാഴ്ചപ്പാടിലൂന്നി യന്ത്രവല്‍ക്കരണത്തെ വിശദീകരിക്കുന്ന ഈ പാഠം മാനവികതയെ അതിന്റെ സമഗ്രതയില്‍ വിലയിരുത്താന്‍ പര്യാപ്തമാണ്.

      2.'മോഡേണ്‍ ടൈംസ്-ആധുനിക കാലഘട്ടത്തിന്റെ ഉല്‍കണ്ഠകള്‍' : വി.കെ. ജോസഫിന്റെ സിനിമാസ്വാദനം 1930 കളുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലും അമേരിക്കയിലും അനുഭവപ്പെട്ട ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഹാസ്യവും സ്നേഹവും കലര്‍ത്തി ഒരുക്കിയ ചാര്‍ളി ചാപ്ളിന്റെ മോഡേണ്‍ ടൈംസ് എന്ന സിനിമയിലേക്കും അതവഴി സിനിമാസ്വാദനത്തിന്റെ നാനാര്‍ത്ഥ വായനയിലേക്കും വാദ്യാര്‍ത്ഥികളെ കൈ പിടിച്ചുയര്‍ത്താന്‍ ഈ പാഠഭാഗം ഉപകരിക്കും.

      3.തൊഴിലിന്റെ അന്യവല്‍ക്കരണം വരച്ചിട്ട സി.വി. ശ്രീരാമന്റെ 'കല്ലെറിയുന്നവര്‍' എന്ന കഥ ഈ യൂണിറ്റിലെ മറ്റൊരു പാഠഭാഗമാണ്.

      യൂണിറ്റ് നാല് : ഭയ കൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ.

      കേരളപാഠാവലിയിലെ യൂണിറ്റ് നാല് ഭയ കൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന സ്വദേശാഭിമാനി പത്രത്തിന്റെ മഖമുദ്രാ വചനം ചേര്‍ത്തതാണ്. ജനധിപത്യത്തിന്റെ കാവലാളാവുന്ന മാധ്യമങ്ങള്‍ .... അച്ചടി മുതല്‍ ഇന്റര്‍നെറ്റ് വരേ പരന്നുകിടക്കുന്ന മാധ്യമരംഗം സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ജനപക്ഷത്ത് നിലനില്‍ക്കേണ്ടുന്ന ഈ ഫോര്‍ത്ത് എസ്റ്റേറ്റ് രംഗം അതിന്റെ നൈതികത വച്ചുപുലര്‍ത്തേണ്ടതല്ലേ? അവിടെ ആശങ്കകള്‍ ഉണ്ടോ? എങ്കില്‍ അത് അകറ്റേണ്ടതുണ്ട്. വാര്‍ത്തകളും ദൃശ്യങ്ങളും വിമര്‍ശനാധിഷ്ഠിതമായി കാണേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന രണ്ട് ലെഖനങ്ങളാണ് ഈ യൂനിറ്റില്‍ ചേര്‍ത്തിരിക്കുന്നത്.

      ഒന്ന് : ആധുനിക കേരളത്തിന്റെ ചരത്രത്തില്‍ സ്വദേശാഭിമാനിയുടെ സ്ഥാനം- പി. ഗോവിന്ദപ്പിള്ള.

      രണ്ട് : പുതിയ ആകാശം പുതിയ ഭൂമി- സെബാസ്റ്റ്യന്‍ പോള്‍.

      ഈ ലേഖനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രൂപപ്പെടുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ളോഗിലേക്ക നയിക്കും. അവനവന്‍ പ്രസാധകനാവുന്ന അവസ്ഥ നിലനില്‍ക്കുന്ന വര്‍ത്തമാനാവസ്ഥയില്‍ ഫിഫ്ത്ത് എസ്റ്റേറ്റ് ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്. അതോടൊപ്പം ബ്ളോഗിനെ കുട്ടിയുടെ സര്‍ഗ്ഗാത്മക വേദിയാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ യൂണിറ്റിന്റെ ആശയമേഖല സാംസ്ക്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെക്കുറിച്ചും ധാരണയില്ലായ്മ എന്നതാണ്.

      യൂണിറ്റ് അഞ്ച് : പ്രപഞ്ചമിന്നെരു തറവാടായി വരമ്പകള്‍കാണാതായി

      മാനവികതയെ പരിമിതപ്പെടുത്തുന്ന ഘടകങ്ങള്‍ ചരിത്രപരമായും വൈകാരികമായും പരിശോധിക്കാന്‍ ഇടം ലഭിക്കുന്ന യൂണിറ്റാണ് പ്രപഞ്ചമിന്നെരു തറവാടായി വരമ്പകള്‍കാണാതായി എന്ന അഞ്ചാം ഭാഗം. തുമ്പപ്പൂവ് -ഉള്ളൂര്‍, സഹപാടികള്‍- ബാലാമണിയമ്മ, ആഴികളില്ലാത്ത ആകാശം- എന്‍. പി. മുഹമ്മദ്, സ്ഥലവും കാലവും ചിത്രകലയില്‍- വിജയകുമാര്‍ മേനോന്‍. എന്നിവയാണ് പാഠ ഭാഗങ്ങള്‍

      ഇത്തരം രചനകള്‍ പാര്‍ശ്വവല്‍ക്കരണം, വിഭാഗീയത എന്നീപ്രശ്നങ്ങള്‍ വ്യത്യസ്ഥ വായനക്ക് കളമൊരുക്കുന്നതോടൊപ്പം വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കി കുട്ടികളുടെ ഭാഷാശേഷി വികാസത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കാന്‍ പര്യാപ്തമാണ്.

യൂണിറ്റ് ആറ് : അക്കരപ്പച്ച തേടി

ഭാഷാ പഠനത്തില്‍ കാര്‍ട്ടൂണിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്നത് പാഠപുസ്തക പിഷ്ക്കരണത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. അക്കരപ്പച്ചതേടി എന്ന ആറാം യണിറ്റ് ഈ വിധം സംവിധാനം ചെയ്തരിക്കുന്നു. ഏറ്റവും ശക്തവും സൂക്ഷ്മവുമായ ഭാഷാപ്രയോഗത്തിന്റെയും വരകളുടേയും മേളനമാണ് കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിന്റെ സാധ്യതകള്‍ പലതാണ്. കാരിക്കേച്ചര്‍,ആനിമേഷന്‍, സനിമ എന്നീ മേഖലകളില്‍അനന്ത സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാന്‍ ഉപകരിക്കുന്ന ഈ യൂണിറ്റ് ചര്‍ച്ച ചെയ്യുന്ന കാര്‍ട്ടൂണാകട്ടെ ചലച്ചിത്രകാരനും ചിന്തകനുമായ ജീ. അരവിന്ദന്റെ ചെറിയ മനുഷ്യനും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ വിഭാഗമാണ്. ഇതേ യൂണിറ്റില്‍ത്തന്നെ നഗരവല്‍ക്കരണത്തിന്റെ പ്രശ്നസങ്കീര്‍ണതയിലേക്ക് ചൂണ്ടുപലകയാവുന്ന മടുത്ത കളി-യു.കെ. കുമാരന്റെ കഥ, മോഷ്ടിച്ചെടുത്ത രാത്രി-എന്‍.എന്‍. കക്കാടിന്റെ കവിത, കാട്ടിലേക്കു പോവല്ലേ കുഞ്ഞേ- ശിഹാബുദ്ധീന്‍ പൊയ് തുംകടവിന്റെ കഥ എന്നീ രചനകളും ചേര്‍ന്ന് അതിന്റെ സമഗ്രതയെ തേടുന്നു.


കേരള പാഠാവലി എന്ന പാഠപുസ്തകം അകിന്റെ ആശയം, വിഷയം, ആസ്വാദനം എന്നീ തലങ്ങളില്‍ വൈവിധ്യം പുലര്‍ത്തുന്നു. ഇത്തരം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ക്ളാസ്റൂമില്‍ വിനിമയം ചെയ്യുമ്പോള്‍ കേവലം ആശയതലം എന്ന പരിമിത ലക്ഷ്യത്തിനപ്പുറത്ത് ഭാഷാശേഷി വികാസത്തിനും സര്‍ഗ്ഗാത്മകതക്കും ഇടം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍

No comments:

Post a Comment